ഡല്‍ഹി: ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരില്‍ നിര്‍വ്വഹിക്കും.സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാകിസ്ഥാനില്‍ ഉള്‍പ്പെടുകയായിരുന്നു.
സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ ഇവിടേക്ക് ഇന്ത്യയില്‍ നിന്ന് ഒരു പാത വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. തുടര്‍ന്ന് ആദ്യ ഇന്ത്യന്‍ പ്രതിനിധി സംഘം ഇടനാഴി താണ്ടി കര്‍താര്‍പുരിലേക്ക് പോകും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ നിന്ന് ആദ്യം ദിനം ഫീസ് വാങ്ങില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.
പ്രതിദിനം അയ്യായിരം തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നവജോത് സിംഗ് സിദ്ദു, സണ്ണി ഡിയോള്‍ എം പി തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.
Post Your Comments