ന്യൂഡല്‍ഹി•അയോധ്യാ കേസിലെ ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജിയാണ് തള്ളിയത്. തര്‍ക്ക ഭൂമിയില്‍ സുന്നികള്‍ക്കല്ല ഷിയാകള്‍ക്കാണ് എന്നവാദമാണ് സുപ്രീംകോടതി തള്ളിയത്.
അയോധ്യാ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം തുടങ്ങി. കേസില്‍ വിവിധ കക്ഷികളുടെ വാദമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറയുന്നത്. അര മണിക്കൂറിനുള്ളില്‍ അയോധ്യ കേസിലെ വിധി അറിയാനാകുമെന്ന് ഗോഗോയ് പറഞ്ഞു. ഒരു സമവായ നീക്കത്തിലേക്ക് കോടതി നീങ്ങുന്നുവെന്ന സൂചനയാണ് തുടക്കത്തില്‍ ലഭിക്കുന്നത്.
അതേസമയം, ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധി പറയില്ല. ഒട്ടവിധിന്യായമാകും ഉണ്ടാകുക.
Post Your Comments