ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തെയും ചരിത്രപ്രധാനമായ അതിന്റെ ഐകകണ്ഠ്യേനയുള്ള വിധിയേയും മുഴുവൻ രാഷ്ട്രത്തെ തന്നെയും അവഹേളിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയ അഡ്വ. എം. സ്വരാജ് എം.എൽ.എ യ്ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.
സാധാരണ ജനങ്ങളിൽ തെറ്റിദ്ധാരണയും മതസ്പർധയും ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേത്. ശബരിമല വിഷയത്തിൽ ഒരു മതവിഭാഗത്തെ പ്രീതിപ്പെടുത്തുവാൻ ഇതുപോലെ അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അദ്ദേഹം വികലമായി ചിത്രീകരിച്ചിരുന്നു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഐകകണ്ഠ്യേനയുള്ള വിധിയെ പോലും മാനിക്കാത്ത എം. സ്വരാജിന് നിയമനിർമ്മാണ സഭയിൽ അംഗമായി ഇരിക്കുവാൻ യാതൊരു യോഗ്യതയുമില്ല എന്നും അദ്ദേഹത്തെ നിയമസഭയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന ഗവർണ്ണർക്കും ബി.ജെ.പി. പരാതി നൽകിയിട്ടുണ്ട്.
Post Your Comments