നാസ: ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പുതിയതായി 19,325 സമുദ്ര അഗ്‌നിപര്‍വതങ്ങളെക്കൂടി കണ്ടെത്തി ഗവേഷകര്‍. ഏകദേശം 6.2 മൈല്‍ ഉയരമുള്ള സമുദ്രപര്‍വതങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തിനടിയില്‍ സംഭവിക്കുന്ന ചില അഗ്‌നി പര്‍വത പ്രവര്‍ത്തനങ്ങളാണ് ഇത്തരം സമുദ്രപര്‍വതങ്ങള്‍ രൂപപ്പെടാന്‍ കാരണം. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്പ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യനോഗ്രഫിയിലെ ഭൗമശാസ്ത്രജ്ഞനായ ജൂലി ജിവോര്‍ജിയന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമുദ്ര പര്‍വതങ്ങളെ കണ്ടെത്തിയത്.
read also: പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴേക്ക് മറിഞ്ഞു: 15 മരണം
സോണാര്‍ ഉപയോഗിച്ചാണ് സാധാരണഗതിയില്‍ ഇത്തരം സമുദ്രപര്‍വതങ്ങളെ കണ്ടെത്താറുള്ളത്. എന്നാല്‍ കപ്പല്‍ ഇവയ്ക്ക് മുകളിലൂടെ പോയാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വിവരശേഖരണം ശാസ്ത്രജ്ഞര്‍ നടത്തിയത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹത്തില്‍ നിന്നും ഐഎസ്ആര്‍ഒയുടേയും ഫ്രഞ്ച് സ്പേസ് ഏജന്‍സിയുടേയും ഉപഗ്രഹമായ SARAL ല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 19,325 സമുദ്രപര്‍വതങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments