മുംബൈ: വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ ഏറ്റവും അധികം തിരിച്ചടി കിട്ടാന്‍ പോകുന്നത് ഇപ്പോൾ കടും പിടിത്തം പിടിക്കുന്ന ശിവസേനക്കായിരിക്കും. കാരണം കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ശിവസേനയുമായി പിരിഞ്ഞ ശേഷം ഒറ്റക്കായിരുന്നു മത്സരിച്ചത്. വൻവിജയം നേടുകയും ചെയ്തിരുന്നു. അതെ സമയം ശിവസേന അമ്പേ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിയുമായി ചേർന്ന് മത്സരിച്ച ശേഷം അധികമായി 25 സീറ്റുകൾ സേനക്ക് ലഭിച്ചപ്പോൾ പഴയകാലം സേന മറക്കുകയാണ് ചെയ്തത്.
അതെ സമയം വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടായാൽ അധികാരം പിടിക്കാമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് ഉള്ളത്. എന്നാൽ ശിവസേനക്ക് പിന്തുണ നല്കാന് എന്‍.സി.പി നടത്തിയ നീക്കം ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയെ സംബന്ധിച്ച് ബി.ജെ.പിയേക്കാള്‍ വലിയ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായാണ് ശിവസേനയെ വിലയിരുത്തപ്പെടുന്നത്.
.ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്കുന്ന കാര്യം ഉദിക്കുന്നില്ലെന്ന് ബിജെപി, ഭാവി പദ്ധതി ഇങ്ങനെ
ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാവുമെന്നാണ് സൂചന.വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ ഉള്ള സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക എന്‍.സി.പി പ്രവര്‍ത്തകര്‍ക്കുമുണ്ട്. അതെ സമയം ശിവസേനയിൽ പുതിയതായി മത്സരിച്ചു ജയിച്ച 25 എംഎൽ എ മാരും ബിജെപിക്ക് അനുകൂലനിലപാടുള്ളവർ ആണ്. ഇതാണ് സേനയെ ഭയപ്പെടുത്തിയതും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചതും.
Post Your Comments