KeralaLatest NewsNews

രാജ്യത്തെ സമുന്നതരായ മൂന്ന് നേതാക്കളുടെ ജീവന്‍ പന്താടാനുള്ള നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. രാജ്യത്തെ സമുന്നതരായ മൂന്ന് നേതാക്കളുടെ ജീവന്‍ പന്താടാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്നും എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: എസ്‍പിജി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും ജീവന് ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിനു വേണ്ടി മഹാത്യാഗങ്ങള്‍ അനുഷ്ഠിച്ച ഒരു കുടുംബത്തിനോടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രതികാര മനോഭാവം കാണിക്കുന്നതെന്നോര്‍ക്കണമെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button