KeralaLatest NewsNews

ഒമ്പതാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി

അഞ്ചൽ: അഞ്ചലിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. കോട്ടുക്കൽ ത്രാങ്ങോട് വെണ്മല മുകളിലിൽ വീട്ടിൽ രഘു, ആശ ദമ്പതികളുടെ മകൻ അനന്ദുവിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സ്‌കൂട്ടറിൽ നിന്നും വിദ്യാർഥി എടുത്ത് ചാടി രക്ഷപെട്ടു. അനന്ദുവിനെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് സംഭവം നടന്നത്. വൈകിട്ട് സ്കൂൾ വിട്ട് വന്ന വിദ്യാർത്ഥി അഞ്ചൽ ചന്തമുക്കിൽ നിന്നും കൈകാണിച്ച് നിർത്തിയ സ്‌കൂട്ടറിൽ കയറുകയും അഞ്ചൽ കുരിശിൻ മുക്കിൽ എത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും സ്‌കൂട്ടർ നിർത്താതെ പോകുകയായിരുന്നു. ഇതോടെ  വിദ്യാർത്ഥി ഉറക്കെ നിലവിളിക്കുകയും പനച്ചവിള പെട്രോൾ പമ്പിന് സമീപത്ത് എത്തിയപ്പോൾ സ്കൂട്ടറിൽ നിന്ന് എടുത്തു ചാടുകയുമായിരുന്നു.

Read also: പിവി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി കളക്ടര്‍ക്ക് മുന്നില്‍ 70കാരന്‍

അഞ്ചൽ വെസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അനന്തു . വിദ്യാർത്ഥിയും യുവാവും സ്‌കൂട്ടറിൽ പോകുന്ന സി.സി ടി വി ദൃശ്യം അഞ്ചൽ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയെതുടർന്ന് അഞ്ചൽ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button