Latest NewsIndiaSports

പിവി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി കളക്ടര്‍ക്ക് മുന്നില്‍ 70കാരന്‍

കളക്ടര്‍ക്ക് അതിനുളള അപേക്ഷയും നല്‍കിക്കഴിഞ്ഞു.

ചെന്നൈ: കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്നു പലരും ആഗ്രഹിക്കാം. എന്നാൽ വ്യത്യസ്തനായി തനിക്ക് സിന്ധുവിനോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിയുമായി 70കാരൻ കളക്ടർക്ക് മുന്നിലെത്തി. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയാണ് ഇയാള്‍. പിവി സിന്ധുവിനെ വിവാഹം കഴിക്കണം എന്നാണ് മലൈസ്വാമി എന്ന വൃദ്ധന്റെ ആവശ്യം.

വിവാഹം കഴിക്കുന്നതിനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഈ വൃദ്ധന്‍. കളക്ടര്‍ക്ക് അതിനുളള അപേക്ഷയും നല്‍കിക്കഴിഞ്ഞു. രാമനാഥപുരം ജില്ലാ കളക്ടര്‍ ആഴ്ച തോറും ആളുകളുടെ പരാതി കേള്‍ക്കുന്നതിനും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മലൈസ്വാമി നിവേദനവുമായി എത്തിയത്. തനിക്ക് 16 വയസ്സ് മാത്രമേ പ്രായമുളളൂ എന്നാണ് ഇയാള്‍ പറയുന്നത്. സിന്ധുവിന്റെ ചിത്രമുളള കത്തുമായാണ് മലൈസ്വാമി കളക്ടറെ കാണാന്‍ എത്തിയത്.

ഇയാളുടെ വിചിത്ര ആവശ്യം കേട്ട് അന്തം വിട്ടിരിക്കുകയാണ് കളക്ടറും നാട്ടുകാരും. കരിയറില്‍ പിവി സിന്ധു മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കണ്ടാണ് പ്രണയം തോന്നിയത് എന്നും ഇതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മലൈസ്വാമി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.സിന്ധുവിനെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തട്ടിക്കൊണ്ട് പോകും എന്ന ഭീഷണിയും ഈ 70കാരന്‍ മുഴക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button