കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സൗരോര്‍ജ പദ്ധതി നടപ്പിലാക്കാനൊരുങ്ങി വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ). സിയാലുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും പൂര്‍ത്തിയാകുക. മേല്ക്കൂരകള്ക്കു മുകളിലായിരിക്കും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുകയെന്നു ജിസിഡിഎ ചെയര്മാന് വി.സലിം പറഞ്ഞു. പ്രതിമാസം മൂന്നു മെഗാവാട്ട് ഉത്പാദിപ്പിക്കാനാണു ജിസിഡിഎ ലക്ഷ്യമിടുന്നതെങ്കിലും ആദ്യഘട്ടത്തില്‍ ഒരു മെഗാവാട്ട് ആയിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് സൂചന.
സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ അഞ്ചു മാസത്തിനകം ആദ്യഘട്ട പദ്ധതി പൂര്‍ത്തിയാക്കും. ലിഡ്ഡുകള് സ്ഥാപിച്ചു വൈദ്യുതി ശേഖരിച്ച ശേഷം വൈദ്യുതി ബോർഡിന് കൈമാറും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും സൗരോര്‍ജ സ്റ്റേഡിയമായി മാറും കലൂര്‍ നെഹ്റു സ്റ്റേഡിയം.
Post Your Comments