സൂചി കുത്തുന്ന വേദനയോടെയായിരുന്നു തുടക്കം. എന്നാല്‍ ആ വേദന തന്റെ ശരീരമാകെ തളര്‍ത്തുമെന്ന് 29കാരി ഒരിക്കലും കരുതിക്കാണില്ല. ന്യൂസിലന്‍ഡിലെ ഡാര്‍ഗവില്ലെയിലെയാണ് സംഭവം. ഒരു ദിവസം രാവിലെ കാല്‍വിരലില്‍ സൂചി കുത്തുന്ന പോലെയൊരു വേദന അനുഭവപ്പെട്ടപ്പോഴാണ് ആന്‍സ്റ്റെ എന്ന യുവതി ശ്രദ്ധിക്കുന്നത്. എന്നാല്‍ ചെറിയ വേദനയല്ലേ യുവതി കാര്യമാക്കിയില്ല. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വിരലില്‍ നിന്ന് വേദന കാല്‍ വരെയെത്തി. ധരിച്ചിരിക്കുന്ന ഷൂസു കാരണമായിരിക്കുമെന്ന് കരുതി വീട്ടില്‍ പോയി ആന്‍സ്റ്റെ ഷൂസ് മാറ്റി. വൈകുന്നേരമായപ്പോള്‍ കാലുകള്‍ തളരുന്ന പോലെയായി. ഫാര്‍മസിസ്റ്റ് കൂടിയായ ആന്‍സ്റ്റെയ്ക്ക് ഇതോടെ ചെറിയ പേടിയായി തുടങ്ങി. എന്നാല്‍ ഡോക്ടറുടെ അടുത്തേക്കൊന്നും ഇവര്‍ പോയതുമില്ല. അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ആന്‍സ്റ്റെ നിലത്ത് വീണുപോവുകയായിരുന്നു. തുടര്‍ന്ന് ആന്‍സ്റ്റെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാര്‍ ആന്‍സ്റ്റെയ്ക്ക് Guillain-Barre Syndrome (GBS) എന്ന അപൂര്‍വ നാഡീരോഗമാണെന്ന് തിരിച്ചറിഞ്ഞു. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗം ശരീരത്തിന്റെ പ്രതിരോധ ശേഷിയെയും നഷ്ടപ്പെടുത്തും. പേശികളുടെ ബലത്തെയും ഇല്ലാതാക്കുന്നതാണ് ഈ രോഗം. അപ്പോഴേക്കും ആന്‍സ്റ്റെയുടെ കാല്‍ മുതല്‍ തല വരെ തളര്‍ന്നുപോയിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച ആന്‍സ്റ്റെയെ ഒരു മാസത്തെ ചികിത്സയിലൂടെയാണ് രോഗവിമുക്തയാക്കിയെങ്കിലും ശ്വാസമെടുക്കാന്‍ പ്രയാസമായിരുന്നു. 86 ദിവസം വെന്റിലെറ്ററിന്റെ സഹായമുണ്ടായി ആന്‍സ്‌റ്റെയ്ക്ക്. അതേസമയം 6 മാസം കൂടി ആന്‍സ്റ്റെയ്ക്ക് ഫിസിയോ തെറാപ്പി ചെയ്യണംമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments