വാഷിങ്ടണ്‍ (യുഎസ്എ): തലയില്‍ നാളുകളായി മറഞ്ഞിരുന്ന പേന്‍ തട്ടിയെടുത്തത് അഞ്ചു വയസുകാരിയുടെ സംസാരശേഷി. ശരീരം തളര്‍ന്നു വീണ കുട്ടി ഇപ്പോഴും വിദഗ്ധ ചികിത്സയിലാണ്. യുഎസിലെ മിസിസിപ്പിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. കെയ്ലിന് ഗ്രിഫിന് എന്ന അഞ്ചു വയസുകാരി രാവിലെ ഉറക്കമെഴുന്നേറ്റത് മുതല്‍ കാലുകള്‍ നിലത്ത് കുത്താന്‍ സാധിച്ചിരുന്നില്ല. ഉടന്‍ തന്നെ കുട്ടി നിലത്തേക്ക് തളര്‍ന്ന് വീണു. വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാനോ സംസാരിക്കാനോ കുട്ടിക്ക് കഴിഞ്ഞില്ല. സംഭവത്തിന് തലേന്ന് വരെ മിടുക്കിയായി കളിച്ചും ചിരിച്ചും നടന്ന കുട്ടിയാണ് കെയ്ലിന്.വീട്ടില്‍ തന്നെ ചികിത്സ തുടരവേ കുട്ടിയുടെ തലമുടി കെട്ടുമ്പോഴാണ് ചോര കുടിച്ച് വീര്‍ത്ത പേനിനെ അമ്മ കണ്ടത്.
സംശയം തോന്നിയ അമ്മ ജസീക്ക പേനിനെ കവറിലാക്കി ആശുപത്രിയിലേക്ക് പോയി. വിദഗ്ധ ചികിത്സയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പേനില്‍ നിന്നും ഉണ്ടാകുന്ന ടിക്ക് പരാലിസിസ് ആണ് കെയ്ലിനുണ്ടായത്. പെണ് പേനുകള്‍ പുറത്ത് വിടുന്ന ന്യൂറോ ടോക്സിനുകളാണ് ഇത്തരം പക്ഷാഘാതത്തിന് കാരണം. മുടി കൂടുതലുള്ള പെണ്‍കുട്ടികളില്‍ ഇത്തരം പേനുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അപൂര്‍വമായാണ് പക്ഷാഘാതമുണ്ടാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ചികിത്സ തുടരുകയാണെന്നും കെയ്ലിന് സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണെന്നും അമ്മ ഗ്രിഫിന് അറിയിച്ചു.
Post Your Comments