Latest NewsNewsSaudi ArabiaGulf

കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും

ജിദ്ദ: കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആളുടെ വയറ്റില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ചില്ലു കഷ്ണങ്ങളും ആണികളും പുറത്തെടുത്തത്. മാനസിക വൈകല്യമുള്ളയാളാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Read Also : ശത്രുക്കള്‍ക്ക് പേടിസ്വപ്‌നമായ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ വിദേശരാഷ്ട്രം

ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താനായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കഠിനമായ വയറു വേദനയുമായി വയര്‍ വീര്‍ത്ത നിലയിലാണ് ഇയാളെ ആശുപത്രിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ പരിശോധനയിലും എക്സറേ പരിശോധനനയിലുമാണ് വയറ്റില്‍ ആണികളുള്ളതായി കണ്ടെത്തിയത്. പിന്നീട് അടിയന്തര ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button