IndiaNews

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ദേഹത്ത് ബൈക്ക് കയറ്റിയിറക്കി

രാജസ്ഥാന്‍: പതിഞ്ചുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അതിനു ശേഷം ദേഹത്ത് കൂടെ ബൈക്ക് കയറ്റിയിറക്കി. രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്മസ് തലേന്ന് മൂന്നരയോടെയാണ് സംഭവം നടന്നത്. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ല് തകര്‍ന്ന പെൺകുട്ടിയെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലാണ്. മൂത്രസഞ്ചിക്ക് പരിക്കേറ്റതിനാല്‍ മൂത്രം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും കുട്ടിയെ ചികിത്സിക്കുന്ന രാജസ്ഥാനിലെ എസ്.എം.എസ് ആശുപത്രിയിലെ ഡോക്ടര്‍ മൃണാല്‍ ജോഷി പറഞ്ഞു.

പെണ്‍കുട്ടിയെ അവരുടെ വീടിന് അടുത്ത് നിന്നും രാകേഷും, നരേഷ് ഭാര്‍ഗവയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. അവശയായി കിടന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കൂടെ ബൈക്ക് കയറ്റിയിറക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇവരെ കണ്ടാല്‍ പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button