ന്യൂഡല്‍ഹി: ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് സൂചി പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ഡല്‍ഹി ഐയിംസിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. എങ്ങനെയാണ് സൂചി ശരീരത്തിനുള്ളിലേക്ക് കടന്നത് എന്നതിനെ കുറിച്ച് വീട്ടുകാര്‍ക്കോ കുട്ടിക്കോ അറിയില്ലെന്നാണ് സൂചന.
Read Also: ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്, വരുന്ന തിങ്കളാഴ്ച നിർണായകം
കടുത്ത പനിയും രക്തം ചുമച്ച് ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എയിംസിലേക്ക് മാറ്റുന്നത്. എക്‌സ് റേയില്‍ ഇടത് ശ്വാസകോശത്തില്‍ സൂചി കണ്ടെത്തി. ശ്വാസകോശത്തില്‍ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു സൂചിയുണ്ടായിരുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പുറത്തെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കാന്തം ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനായി ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് 4 mm വീതിയും 1.5 mm കനവുമുള്ള കാന്തം വാങ്ങുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങിയതായും ഡോക്ടര്‍ അറിയിച്ചു.
Post Your Comments