Latest NewsNewsIndia

അയോദ്ധ്യ വിധിക്ക് മുന്നോടിയായി സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്ക് മുന്നോടിയായി സുരക്ഷ കൂട്ടാൻ നിർദേശം. സംസ്ഥാനങ്ങൾക്കും,കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിർദേശമുണ്ട്. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘർഷങ്ങളും തയാൻ കർശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാനും ഇന്ന് നിർദേശിച്ചത്.

അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സുരക്ഷ വിലയിരുത്തുന്നു. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ന്ന് കൂടിക്കാഴ്ച്ച നടത്തും. വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച്‌ അറിയാനാണ് ഇരുവരേയും ചീഫ് ജസ്റ്റിസ് ദില്ലിയിലേക്ക് വിളിപ്പിച്ചത്.

അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും ന്യൂഡല്‍ഹിയില്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാ​ജ്യ​ത്ത് മ​ത​സൗ​ഹാ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​വണം. വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ വിധിയെ കാണാന്‍ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ, ഒക്ടോബര്‍ 27 ന് മാന്‍ കി ബാത്തിലും പ്രധാനമന്ത്രി അയോധ്യ കേസ് പരാമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച, മുതിര്‍ന്ന ആര്‍എസ്‌എസ്, ബിജെപി നേതാക്കള്‍ മുസ്ലിം പുരോഹിതന്മാരുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.

Also read : കാശ്മീർ വിഷയത്തിൽ പരാതിക്കാരിയോട് സുപ്രീം കോടതിയുടെ സുപ്രധാനമായ ചോദ്യം : സർക്കാർ കലാപത്തിന് കാത്തിരിക്കണമായിരുന്നോ ?

രാമക്ഷേത്ര വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും വിഷയം വൈകാരികമായി നോക്കി കാണുന്നത് ഒഴിവാക്കണമെന്നും ബിജെപി പ്രവര്‍ത്തകരോടും വക്താക്കളോടും ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു പരാമർശം. എംപിമാർ തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തി ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം ആര്‍എസ്‌എസും സമാന മുന്നറിയിപ്പ് നേതാക്കള്‍ക്ക് നേരത്തെ നല്കിയിരുന്നു. സംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്രവിധി അനുകൂലമാണെങ്കില്‍ ആഘോഷിക്കാനോ ഘോഷയാത്രകള്‍ നടത്താനോ പാടില്ലെന്ന് പ്രചാരകന്മാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ന​വം​ബ​ര്‍ 17 ന് ​സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് വി​ര​മി​ക്കു​ന്നതിന് മു​ന്‍​പ് അ​യോ​ധ്യ കേ​സി​ൽ വിധി വരുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button