Latest NewsKeralaNews

പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്ട്രേഷൻ സര്‍ക്കാര്‍ തടഞ്ഞു

കൊച്ചി•നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ സര്‍ക്കാര്‍ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് നടപടി. റജിസ്ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ തടഞ്ഞത്.

30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം വിറ്റ സ്ഥാപനം അറിയിച്ചത്. ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21% നികുതി അടയ്ക്കണമെന്നാണ് നിയമം.

9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നികുതിയിളവ് നേടാൻ ഡീലർ ബില്ലിൽ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്നും ആര്‍.ടി.ഓ അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button