![Xiaomi](/wp-content/uploads/2019/04/xiaomi.jpg)
മുംബൈ : ടിവി വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് ഷവോമി. ഉത്സവ സീസണിലെ വില കിഴിവ് വിൽപ്പനയിൽ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറികുളിലൂടെ അഞ്ച് ലക്ഷത്തിലേറെ സ്മാര്‍ട്ട് ടിവികളാണ് ഷവോമി വിറ്റഴിച്ചത്. നവരാത്രി മുതല്‍ 24 ദിവസം നീണ്ട ഉത്സവ വില്പനയിൽ എംഐഡോട്ട്‌കോം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും ഹോം അപ്ലയന്‍സ് ഷോപ്പുകളിലൂടെയുമാണ് ഇത്രയും ടിവികൾ വിറ്റത്. ആമസോണിലൂടെയും ഫ്‌ളിപ്കാര്‍ട്ടിലൂടെയും ഏറ്റവുംകൂടുതല്‍ വിറ്റ ടെലിവിഷന്‍ ഷവോമിയുടേതായിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.
അതേസമയം രാജ്യത്ത് ഏറ്റവുംകൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്ബനിയാണെന്ന് അവകാശപ്പെടുന്ന ഷവോമി ടെലിവിഷന്‍ വില്പനയിലും മുന്നിലാണെന്നു ഐഡിസി ഡാറ്റയിൽ പറയുന്നു. വില്‍ക്കുന്ന ഷവോമിയുടെ 85ശതമാനം ഇന്ത്യയില്‍തന്നെ അസംബിള്‍ ചെയ്യുന്നവയാണ്. മോട്ടറോള, വണ്‍പ്ലസ് എന്നിവയും ഇന്ത്യയില്‍ സ്മാര്‍ട്ട് ടിവി നിര്‍മാണത്തിലേയ്ക്ക് കടന്നിട്ടുണ്ട്.
Also read : ഷവോമിയുടെ എംഐ സ്മാർട്ട് ബാന്‍റ് 4 പുറത്തിറങ്ങി
Post Your Comments