Latest NewsNewsAutomobile

ഓഫർ പെരുമഴ ഫലം കണ്ടു! രാജ്യത്ത് ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പന കുതിച്ചുയരുന്നു

ഉത്സവ സീസണിലും വിപണിയിലെ താരമായി മാറിയിരിക്കുന്നത് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല തന്നെയാണ്

ഉത്സവ സീസണിൽ ഓഫറിന്റെ പെരുമഴയുമായി എത്തിയ വാഹന നിർമ്മാതാക്കൾ ഇത്തവണ കൊയ്തത് കോടികളുടെ നേട്ടം. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കമ്പനികൾ പ്രഖ്യാപിച്ച ആനുകൂല്യം ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തിയതോടെ, നവംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് ടൂ വീലറുകളുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റിന് അടുത്തെത്തിയിട്ടുണ്ട്. നവംബർ മാസം കഴിയുമ്പോഴേക്കും ഇത് ഒരു ലക്ഷം പിന്നീടുമെന്നാണ് സൂചന. ഉത്സവ കച്ചവടത്തിന്റെ കരുത്തിൽ മുൻ വർഷത്തേക്കാൾ 40 ശതമാനം അധിക വിൽപ്പന നേടാൻ ഇക്കുറി സാധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ആദ്യത്തെ ആറ് മാസക്കാലയളവിൽ രാജ്യത്ത് വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ 10 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ ഉത്സവ സീസണിലും വിപണിയിലെ താരമായി മാറിയിരിക്കുന്നത് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല തന്നെയാണ്. നവംബർ മാസം അവസാനിക്കുമ്പോൾ വിൽപ്പനയിൽ 40 ശതമാനം വർദ്ധനവാണ് ഒല പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളിലെ വാങ്ങൽ ശീലം വർദ്ധിപ്പിക്കുന്നതിനായി ഓരോ ടൂ വീലറിനും 24,000 രൂപയുടെ വരെ ഓഫറുകൾ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണയും വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത് ഐ ക്യൂബിന് തന്നെയാണ്. ഡിമാൻഡ് ഉയർന്നതോടെ ഐ ക്യൂബിന്റെ ഉൽപ്പാദനം 25,000 യൂണിറ്റിലധികം എത്തുന്നതാണ്. ഈ വർഷം മെയ് മാസം 1.4 ലക്ഷം വാഹനങ്ങളാണ് ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനികൾ വിറ്റഴിച്ചത്. ഉത്സവ സീസൺ സമാപിക്കുന്നതോടെ മെയ് മാസത്തിലെ റെക്കോർഡുകൾ ഭേദിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: സംസ്ഥാനത്ത് എഎംആർ വാരാചരണ പരിപാടികൾ ആരംഭിച്ചു, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button