Latest NewsNewsBusiness

ഉത്സവകാലം ആഘോഷമാക്കി ഗിഗ് തൊഴിലാളികൾ, വരുമാനത്തിൽ 48 ശതമാനം വർദ്ധനവ്

ഉത്സവ സീസണിൽ മാത്രം ഗിഗ് തൊഴിലാളികളുടെ എണ്ണത്തിൽ 160 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്

രാജ്യത്തെ ഉത്സവകാലം ആഘോഷമാക്കി ഗിഗ് തൊഴിലാളികൾ. ഇത്തവണ നടന്ന ഉത്സവകാലത്ത് ഗിഗ് തൊഴിലാളികൾ കോടികളുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഗിഗ് തൊഴിലാളികളുടെ വരുമാനത്തിൽ 48 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഉത്സവകാലത്ത് ഓൺലൈൻ ഓഫറുകളുടെ പിൻബലത്തിൽ ഉപഭോക്താക്കൾ വലിയ തോതിൽ ഉൽപ്പന്നങ്ങൾ വാങ്ങിയതോടെയാണ് വരുമാനവും ഉയർന്നത്. ഈ ഉത്സവ സീസണിൽ ഓരോ കമ്പനികളും വലിയ രീതിയിലാണ് ഗിഗ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്.

ഉത്സവ സീസണിൽ മാത്രം ഗിഗ് തൊഴിലാളികളുടെ എണ്ണത്തിൽ 160 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, സ്ത്രീ തൊഴിലാളികളുടെ പ്രാതിനിധ്യവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 105 ശതമാനത്തോളമാണ് ഉയർന്നത്. കമ്പനിയുടെ ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകുന്നതിന് എത്തുന്ന താൽക്കാലിക തൊഴിലാളികളെയാണ് ഗിഗ് തൊഴിലാളികൾ എന്നറിയപ്പെടുന്നത്. സ്വിഗ്ഗി, സൊമാറ്റോ, യൂബർ തുടങ്ങിയ കമ്പനികളിൽ വാഹനം ഓടിക്കുകയോ, ഉൽപ്പന്നങ്ങൾ വിതരണം നടത്തുകയോ ചെയ്യുന്ന ജീവനക്കാർ ഗിഗ് ജോലികളിൽ ഏർപ്പെട്ടവരാണ്. ഇത്തവണ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, മിഷോ തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വലിയ തോതിൽ ഗിഗ് തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.

Also Read: രാഹുൽ ​ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിനായി സ്വന്തം ജീവൻ സമർപ്പിച്ചുവെന്ന് ഖാർ​ഗെ, പരിഹാസവുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button