
ടാര്‍ഗറ്റ് തികയ്ക്കാതെ കമ്പനിയില്‍ നിന്നും പുറത്താക്കുന്ന ജീവനക്കാരുടെ ദുരവസ്ഥകള്‍ ധാരാളം പുറത്തുവന്നിട്ടുണ്ട്. എന്നാലിതാ കമ്പനിക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കാല്‍ കഴുകിയ മേലധികാരികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ടവരോട് ഒരു കമ്പനിയിലെ മേലധികാരികള്‍ നന്ദി പ്രകടിപ്പിച്ചത് അവരുടെ കാല്‍ കഴുകിക്കൊണ്ടായിരുന്നു.
ചൈനയിലെ ഷാന്‍ഡോംഗ് പ്രവശ്യയിലുള്ള ജിനനില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വ്യത്യസ്തമായ രീതിയില്‍ നന്ദി പ്രകടിപ്പിച്ചത്. നിരനിരയായി ഇരിക്കുന്ന എട്ട് ജീവനക്കാരുടെ കാല്‍ പാദങ്ങള്‍ കഴുകുന്ന ഇവരുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ജീവനക്കാര്‍ കഠിനമായി പരിശ്രമിക്കുന്നതിനുള്ള നന്ദിയാണ് ഈ പ്രവര്‍ത്തിയിലൂടെ കമ്പനിയുടെ പ്രസിഡന്റും സീനിയര്‍ എക്‌സിക്യൂട്ടീവും അറിയിച്ചത്.
Post Your Comments