ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയിൽ കാഷ്മീരില്‍ ഒൻപത് മരണം. സൈന്യത്തിനു സാധനസാമഗ്രികള്‍ എത്തിക്കുന്ന പ്രദേശവാസികളായ രണ്ടു പോര്‍ട്ടര്‍മാരും മരിച്ചവരില്‍പ്പെടുന്നു. മന്‍സൂര്‍ അഹമ്മദ്, ഇഷാഖ് ഖാന് എന്നിവരാണു മരിച്ചത്. കുപ്വാര പോസ്റ്റിനു സമീപം വെച്ച് വലിയ മഞ്ഞുപാളി ഇടിഞ്ഞ് ഇവര്‍ക്കുമേല്‍ പതിക്കുകയായിരുന്നു. വൈദ്യുതി ജോലികളിലേര്പ്പെട്ടുകൊണ്ടിരുന്ന പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടമെന്റ് ഇന്‍സ്പെക്ടറും, ഹബാക് പ്രവിശ്യയില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മരം കടപുഴകി വീണ് യാത്രക്കാരനും മരിച്ചു.രണ്ട് സൈനികര്‍ വാഹനാപകടത്തിലും മരിച്ചു. റൈഫിള്‍മാന്‍ ഭീം ബഹാദൂര്‍ പുന്, ഗണ്ണര്‍ അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തരസഹായം അനുവദിച്ചതായി ശ്രീനഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
Post Your Comments