ഒട്ടാവ: കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് പുറത്തിറങ്ങാനാകാതെ ആഴ്ചകളായി വീട്ടില്‍ കുടുങ്ങിയ 70 കാരനെ പോലീസ് രക്ഷപ്പെടുത്തി. കാനഡയിലാണ് സംഭവം. ഫ്ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അയല്‍ക്കാരാണ് വൃദ്ധന്റെ വീടിന് മുമ്പിൽ മഞ്ഞ് മൂടിക്കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വൃദ്ധൻ മരണപ്പെട്ടിട്ടുണ്ടാകും എന്ന് കരുതിയാണ് പോലീസ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ മഞ്ഞ് നീക്കി വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വൃദ്ധനെ ജീവനോടെ കാണുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് ജീവിന്‍ നിലനിര്‍ത്തുകയായിരുന്നു എന്ന് വൃദ്ധന്‍ പോലീസിനോട് പറഞ്ഞു.
Post Your Comments