ബാരക്പൂർ•അഞ്ച് മാസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഭട്പര മുനിസിപ്പാലിറ്റി ഭരണം തിരികെ പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 35 അംഗ ഭട്പര മുനിസിപ്പാലിറ്റിയിലെ, അഞ്ച് മാസം മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന 12 കൗൺസിലർമാർ തൃണമൂലില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണിത്.
കൌഗച്ചി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിയായി മാറിയ തൃണമൂല്‍ അംഗങ്ങള്‍ തൃണമൂലിലേക്ക് മടങ്ങിയതോടെ ഇവിടെയും പാര്‍ട്ടി ഡ്രൈവിംഗ് സീറ്റിലെത്തി.
ജൂണ്‍ 4 ന്, പുറത്തുപോകുന്ന ചെയര്‍മാന്‍ അർജുൻ സിംഗിനെതിരെ തൃണമൂൽ കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ നോട്ടീസിൽ വോട്ടുചെയ്യാനുള്ള കൗൺസിലർമാരുടെ യോഗത്തിൽ സൗരവ് സിംഗ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ് മുനിസിപ്പാലിറ്റിയിലെ സംഭവവികാസങ്ങൾ പ്രധാനവാർത്തകളിൽ ഇടം നേടുന്നത്. യോഗത്തില്‍ പങ്കെടുത്ത 32 കൗൺസിലർമാരിൽ 27 പേർ ബിജെപിയുടെ ബാരക്പൂർ എംപി അർജുൻ സിങ്ങിന്റെ അനന്തരവൻ സൗരവിന് വോട്ട് ചെയ്തു.
കോൺഗ്രസ് കൗൺസിലറുടെ നിര്യാണത്തെത്തുടർന്ന് മുനിസിപ്പാലിറ്റിയിലെ അംഗബലം 32 ആയി കുറയുകയും അര്‍ജുന്‍ സിംഗ് കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഫോർവേഡ് ബ്ലോക്കിൽ നിന്നുള്ള ശേഷിക്കുന്ന കൗൺസിലർ അവിശ്വാസ പ്രമേയ യോഗത്തില്‍ പങ്കെടുത്തതുമില്ല.
12 കൗൺസിലർമാരുടെ തിരിച്ചുവരവ് തൃണമൂലിന്റെ എണ്ണം 17 ആയി ഉയർത്തി. കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഒന്ന് കൂടുതല്‍. ഭട്പരയിൽ തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തങ്ങളുടെ കൗൺസിലർമാർ യഥാസമയം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
Post Your Comments