Latest NewsSaudi ArabiaNewsGulf

സൗദിയില്‍ പാര്‍പ്പിട വാടക കുറയുന്നു

 

റിയാദ് : സൗദിയില്‍ പാര്‍പ്പിട വാടക കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. 19 ലക്ഷം വിദേശികള്‍ തൊഴില്‍ പ്രതിസന്ധിമൂലം രാജ്യം വിട്ടിരുന്നു.ഇതെ തുടര്‍ന്നാണ് വാടക കുറയുന്നതെന്ന് അല്‍ റിയാദ് ക്യാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. .

19 ലക്ഷത്തോളം വിദേശികള്‍ രാജ്യം വിട്ടതോടെ മൂന്ന് വര്‍ഷത്തിനിടെ പാര്‍പ്പിട മേഖലയിലെ വാടകയില്‍ 14 ശതമാനത്തോളം കുറവ് വരുത്താന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, ആഭ്യന്തരോല്‍പാദനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെ 5.2 ശതമാനം മാത്രമാണ് നേടാനയത്. അതേ സമയം മറ്റു ലോകരാജ്യങ്ങളില്‍ മിക്കതും ഏഴ് മുതല്‍ 13 ശതമാനം വരെ നേടി. എന്നാല്‍ സൗദി, ടൂറിസ്റ്റ് വിസകള്‍ ഉദാരമായി അനുവദിച്ച് തുടങ്ങിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലക്ക് പുത്തനുണര്‍വേകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമാസിക്കാമെന്ന ചട്ടം, നിലവിലെ വാടക പ്രതിസന്ധി മറികടക്കാന്‍ സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. ടൂറിസത്തില്‍ ജി.ഡി.പി വളര്‍ച്ച 3 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തുകയാണ് ടൂറിസം അതോറിറ്റി ലക്ഷ്യം വെക്കുന്നത്. 2014 മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 26 ശതമാനം ഇടിവ് രേപ്പെടുത്തിയിരുന്നുവെങ്കിലും, ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button