വാരാണസി: ഉത്തരേന്ത്യയെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പ്രതിഫലനം പുണ്യ നഗരിയിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വരാണസി നഗരത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠകള്‍ക്ക് മുഖാവരണം (മാസ്‌ക്) ഏര്‍പ്പെടുത്തുന്ന തിരക്കിലാണ് അധികൃതരും വിശ്വാസികളും.വാരാണസി വിശ്വാസത്തിന്റെ കേന്ദ്രമാണെന്നും ക്ഷേത്ര പ്രതിഷ്‌ഠകള്‍ക്കും ജീവനുണ്ടെന്നാണ് ആചാരം അനുശാസിക്കുന്നതെന്നും ക്ഷേത്ര പൂജാരി ഹരീഷ് മിശ്ര അഭിപ്രായപ്പെട്ടു.
വേനല്‍ കാലത്ത് ചൂടകറ്റാന്‍ വിഗ്രഹങ്ങളില്‍ ചന്ദനലേപം പൂശുന്നതും ജലത്താല്‍ അഭിഷേകം നടത്തുന്നതും പതിവാണ്. മഞ്ഞുകാലത്ത് വിഗ്രഹങ്ങളില്‍ കമ്പിളി വസ്‌ത്രങ്ങള്‍ ചുറ്റുന്നത് പ്രതിഷ്‌ഠയ്‌ക്കും ജീവനുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലാണ്. സമാനമായ രീതിയിലാണ് അന്തരീക്ഷ മലിനീകരണം നേരിടാന്‍ വിഗ്രഹങ്ങള്‍ക്ക് മുഖാവരണം ചാര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാണസിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് 500 ല്‍ എത്തിയിരുന്നു.നഗര ഹൃദയമായ സിഗാരയിലെ ശിവപാര്‍വതി ക്ഷേത്രത്തില്‍ ശിവന്‍, ദുര്‍ഗ, കാളി, സായി ബാബ തുടങ്ങി എല്ലാ പ്രതിഷ്‌ഠകള്‍ക്കും ഇതിനകം മുഖാവരണം ചാര്‍ത്തിക്കഴിഞ്ഞു.
Post Your Comments