താമരശ്ശേരി : കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിലിന്റെ കൊലക്കേസില്‍ ജോളിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കൊലയുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യത്തിന് ജോളി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താന്‍ ജോളി മുന്‍കൂട്ടി കരുക്കള്‍ നീക്കി, മാത്യു വീട്ടില്‍ ഒറ്റയ്ക്കാകുന്ന ദിവസത്തിനു വേണ്ടി നോക്കിയിരുന്നു
മാത്യുവിന്റെ ഭാര്യ അന്നമ്മയോടൊപ്പം കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലെ കല്യാണയാത്ര മകനു സുഖമില്ലെന്നു പറഞ്ഞ് ഒഴിവാക്കിയാണ് മാത്യു മാത്രം വീട്ടിലുള്ളപ്പോള്‍ ജോളി കൊലപാതകത്തിനു തിരഞ്ഞെടുത്തതെന്നു പൊലീസ് കണ്ടെത്തി. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ജോളിയെ ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. റോയി വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ജോളി ജോസഫിന്റെ ഒപ്പും കയ്യക്ഷരവും കോടതി ഇന്നലെ സാക്ഷ്യപ്പെടുത്തി.
റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള ഭൂമി വ്യാജ ഒസ്യത്തു പ്രകാരം തന്റെ പേരിലാക്കി നികുതിയും മറ്റും അടയ്ക്കാനായി പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പാണ് കയ്യക്ഷര തെളിവിനായി എഴുതി വാങ്ങിയത്.ജോളിയുടെ ബാങ്ക് ഇടപാടുകള്‍, എല്‍ഐസി പോളിസി തുക മാറ്റിയത് എന്നിവ സംബന്ധിച്ച കേസ് അന്വേഷണത്തിന്റെ ഭാഗം കൂടിയാണ് ഒപ്പും കയ്യക്ഷരവും കോടതി മുഖേന സാക്ഷ്യപ്പെടുത്തിയത്
Post Your Comments