KeralaLatest NewsNews

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം : തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയില

ന്യൂഡല്‍ഹി :യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം , തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും. പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജിയാണ് ഇന്ന് പരിശോധിയ്ക്കുന്നത്. യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അഞ്ച് ജഡ്ജിമാരായിരിക്കും തിരുത്തല്‍ ഹര്‍ജി പരിശോധിക്കുക. ഉച്ചക്ക് ഒന്നര മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുക.

Read Also :അക്രമികൾക്കും കൂക്കിവിളിക്കുന്നവർക്കും പിറവം പള്ളിയിലേക്ക് പ്രവേശനമുണ്ടാവില്ല, നിലപാടിലുറച്ച് ഓർത്തഡോക്സ് സഭ

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ക്ക് പുറമെ, കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ളവരും ചേര്‍ന്നാകും കേസ് പരിഗണിക്കുക. കേസിലെ പുനഃപരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button