അയോധ്യ: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണ് എല്ലാ ഫോൺ കോളുകളും റെക്കോർഡ് ചെയ്യുമെന്നുള്ളത്. അതേപോലെ ജനങ്ങളുടെ സോഷ്യൽ മീഡിയ പോജുകൾ മന്ത്രാലയം നിരീക്ഷിക്കുമെന്നും പ്രചരിക്കുന്ന വാർത്തയിൽ പറയുന്നു. എന്നാൽ ഈ പ്രചരിക്കുന്ന വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.
എന്നാൽ കോളുകൾ റെക്കോർഡ് ചെയ്യുന്നതും ചോർത്തുന്നതുമെല്ലാം ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയുടെ ലംഘനമാണ്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു നടപടിയിലേക്ക് സർക്കാരിന് കടക്കാൻ കഴിയില്ലെന്ന വസ്തുത ഈ സന്ദേശം വായിക്കുന്നവരും ഫോർവേർഡ് ചെയ്യുന്നവരും മറക്കരുത്. ഈ വാട്ട്‌സാപ്പ് മെസ്സേജ് പ്രകാരമുള്ള വിവരങ്ങൾ തെറ്റാണെന്ന് അയോധ്യ എസ്പി തിരുഭവൻ ത്രിപാഠിയും പറഞ്ഞു.
ALSO READ: അയോധ്യ ഭൂമി തർക്ക കേസ്: സമീപ വാസികൾ ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങുന്നു; അതീവ ജാഗ്രതയിൽ പൊലീസ്
അതേസമയം, അയോധ്യ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനൂജ് കുമാർ ഝാ മതസൗഹാർദത്തെ തകർക്കുന്ന തരത്തിലുള്ള സന്ദേശങ്ങളോ, പോസ്റ്ററുകളോ സോഷ്യൽ മീഡിയയിലോ മറ്റിടങ്ങളിലോ പതിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഡിസംബർ 28, 2019 വരെ ഇത് നിലനിൽക്കും. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികാരത്തെ വൃണപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments