Latest NewsKeralaNews

സി.പി.എം പ്രവർത്തകരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്‌ത സംഭവം; പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കോഴിക്കോട്: പന്തീങ്കാവിൽ രണ്ട് സി.പി.എം പ്രവർത്തകരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. കേസിൽ ഉൾപ്പെട്ട അലന്‍റെയും താഹയുടെയും മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

അലൻ പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മീഞ്ചന്ത ബ്രാഞ്ച് കമ്മറ്റിയംഗമാണ്. താഹ പന്തീരങ്കാവ് ലോക്കൽ കമ്മറ്റിക്ക് കീഴിലെ ചുങ്കം ബ്രാഞ്ച് കമ്മറ്റിയംഗമാണ്. വരും ദിവസങ്ങളിൽ ഇരു ബ്രാഞ്ച് കമ്മറ്റികളും അടിയന്തരമായി വിളിച്ച് ചേർത്ത് പാർട്ടി അംഗങ്ങളിൽ നിന്നും കമ്മീഷൻ മൊഴി എടുക്കും. ഇരുവരുടെയും കഴിഞ്ഞകാല സംഘടനാപ്രവർത്തനം കമ്മീഷൻ പരിശോധിക്കും. പാർട്ടി കമ്മിറ്റികളിൽ ഇവർ ഉയർത്തിയ ചർച്ചകളും ഇവരുടെ നിലപാടുകളും പരിശോധിക്കും.

ALSO READ: അലനും താഹയും മാവോവാദികള്‍ തന്നെ; ഇരുവരെയും പുറത്താക്കാനൊരുങ്ങി സിപിഎം

രണ്ടു പേരുടെയും ലോക്കൽ കമ്മിറ്റികൾ ഇരുവർക്കും പിന്തുണയായി ഇപ്പോൾ ഒപ്പമുണ്ട്. ഒരു കാരണവശാലും ഈ സാഹചര്യത്തിൽ ഇരുവർക്കും എതിരെ നടപടി എടുക്കാൻ പാടില്ലെന്നാണ് ലോക്കൽ കമ്മിറ്റികളിലെ ഭൂരിപക്ഷാഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button