KeralaLatest NewsNews

അലനും താഹയും മാവോവാദികള്‍ തന്നെ; ഇരുവരെയും പുറത്താക്കാനൊരുങ്ങി സിപിഎം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയേക്കും. പാര്‍ട്ടി നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഇരുവരും മാവോവാദികളാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ആശയത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്നു ആഴത്തില്‍ പരിശോധിക്കാനുള്ള നീക്കവും പാര്‍ട്ടി നടത്തുന്നുണ്ട്. ഇതിനായി പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കാനാണ് തീരുമാനം. പാര്‍ട്ടിയില്‍ മാവോ ആശയമുള്ളവര്‍ വേറെയും ഉണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. വഴിതെറ്റിയ സഖാക്കളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നത്.

ALSO READ: അലനും താഹയും അര്‍ബന്‍ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. എന്നാല്‍ ഇരുവര്‍ക്കുമുണ്ടായിരുന്ന മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സി.പി.എം ബന്ധം ഇവര്‍ ദുരുപയോഗം ചെയ്തതായും പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുന്നില്ല.

ALSO READ: പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച് കൂടുതല്‍ തെളിവുകളുമായി പോലീസ്

വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും വിഷയത്തില്‍ ഇടപെട്ടതിനെതിരെ പാര്‍ട്ടിയില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button