തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സർക്കാർ അനുമതി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിൽ ആരംഭിക്കാനാണ് അനുമതി. ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകള്‍ ഉണ്ടായിരിക്കും. ഇതില്‍ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴിയും കണ്ടെത്തും. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ്ബ് ഇന്‍സ്‌പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്‌തികകൾ. ജില്ലകളിലെ വനിത സെല്‍, റിസര്‍വ്, ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും തസ്തികകള്‍ പുനര്‍വിന്യസിക്കുന്നത്. വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തി സജ്ജമാക്കാന്‍ അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments