
കൊച്ചി: കൊച്ചി വടുതലയില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരാണ് പ്രതികള്‍. വടുതല സ്വദേശികള്‍ ആയ വര്‍ഷ (19) ബിബിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ബിബിനും വര്‍ഷയും ചേര്‍ന്ന് സഹായിയായ ലിതിനെ കൊണ്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫോണില്‍ പകര്‍ത്തി. സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതി ലിതിന്‍ ഒളിവിലാണ്. ഇയാള്‍ ദമ്പതികളുടെ കടയിലെ ജോലിക്കാരനാണ്. വീടിന്റെ താഴത്തെ നിലയില്‍ വെച്ചാണ് ദമ്പതികളും ലിതിനും ചേര്‍ന്ന് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ആദ്യം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കി. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ദ്യശ്യങ്ങള്‍ ചിത്രീകരിച്ചെന്നു കരുതുന്ന ഫോണ്‍ ദമ്പതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഇത് റിക്കവര്‍ ചെയ്‌തെടുക്കും. ജൂണിലും സെപ്റ്റംബറിലും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് വിവരം.
Post Your Comments