Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് 14 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഉപ്പുതറ പോലീസില്‍ വിവരമറിയിക്കുകയും കട്ടപ്പനയില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

Read also: കെ ടി ജലീൽ മാർക്ക് കൂട്ടിയിട്ടപ്പോൾ പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് ഗവർണറെ കാണും

സൗഹൃദം നടിച്ച്‌ വീട്ടിലെത്തിയ ബിനീഷ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. കുട്ടികള്‍ക്കെത്തിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ വകുപ്പ് പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button