തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് ഈ മാസം 20ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടേതടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയവയാണ് ഉടമകളുടെ ആവശ്യം.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. കൂടാതെ വരുന്ന 13ന് സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ്ണ നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. 2018 മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്‌ബോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 71ല്‍ എത്തി നില്‍ക്കുകയാണ്.
ചെറുവാഹനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞതായി സ്വകാര്യ ബസുടമകള്‍ പറയുന്നു. സംഭവത്തില്‍ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സര്‍വീസ് മുടക്കിലേക്കും നീങ്ങേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Post Your Comments