തിരുവനന്തപുരം : സര്‍വീസ് മുടക്കി സമരം നടത്തുന്നതിനു പകരം മറ്റ് സമരമുറകള്‍ സ്വീകരിയ്ക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. നിലവില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം ആറു കോടിയില്‍ താഴെയാണ്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയാല്‍പ്പോലും അതു ശമ്പള വിതരണത്തെ ബാധിക്കും.. തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.
Read Also : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കെഎസ്ആര്‍ടിസി ജീവനക്കാർ പണി മുടക്കും
ഓരോ മാസവും ശമ്പളം വൈകുന്നുണ്ടെങ്കിലും അതാതുമാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ കെഎസ്ആര്‍ടിസി കഠിനപ്രയത്‌നം നടത്തുകയാണ്. ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചാക്രികമായാണു പണം നല്‍കുന്നത്. ആദ്യ പത്തുദിവസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇന്ധനവില നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഊഴമനുസരിച്ച് ശമ്പളവും പെന്‍ഷനും നല്‍കും. ഒരു ദിവസത്തെ വരുമാനം കുറഞ്ഞാല്‍ ശമ്പള വിതരണവും അതിനനുസരിച്ചു വൈകുമെന്നും മന്ത്രി പറഞ്ഞു. എംഡിയും ചെയര്‍മാനും തൊഴില്‍ വകുപ്പും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ തൃപ്തരല്ല. തൊഴിലാളികളുമായി തുറന്ന ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
Post Your Comments