Latest NewsIndia

ഗുജറാത്ത് നിയമസഭയുടെ ഭീകര വിരുദ്ധ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

അഹമ്മദാബാദ്: ഭീകര വിരുദ്ധ നിയമമായ ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കി. ഗുജറാത്ത് നിയമസഭ 2015 മാര്‍ച്ചില്‍ പാസാക്കിയ ബില്ലാണിത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഗുജറാത്ത് കണ്‍ട്രോളര്‍ ഓഫ് ഓര്‍ഗനൈസിഡ് ക്രൈം ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുന്നത്.

എന്നാല്‍ ഇത് മൂന്ന് തവണ തള്ളി. പിന്നീട് 2015 ല്‍ സര്‍ക്കാര്‍ ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം എന്ന പേരില്‍ ബില്ല് വീണ്ടും അവതരിപ്പിച്ചു. ഭീകര പ്രവര്‍ത്തനം, ചിട്ടിത്തട്ടിപ്പ്, ക്വട്ടേഷന്‍ കൊലപാതകം, മയക്കു മരുന്ന് വ്യാപാരം എന്നിവ തടയാന്‍ പുതിയ നിയമം വഴി സാധിക്കും.പുതിയ നിയമ പ്രകാരം ചോര്‍ത്തിയെടുക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ സാധുവായ തെളിവുകളായി പരിഗണിക്കും.

സംഘടിത കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന ആസ്തി കണ്ടുകെട്ടാനും ആസ്തി കൈമാറ്റം റദ്ദാക്കാനും പുതിയ നിയമത്തിലൂടെ കഴിയും. പൊലീസിന് മുന്നില്‍ നല്‍കുന്ന മൊഴിയും തെളിവായി സ്വീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button