കൊച്ചി : ഫ്ളാറ്റുകള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ പൊളിയ്്ക്കുമ്പോള്‍ 15,000 ടണ്ണിലേറെ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയിലെയ്ക്ക് പതിയ്ക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം ഗുരുതരം , ആശങ്ക പങ്കുവെച്ച് ഗവേഷകര്‍. കെട്ടിടം നില്‍ക്കുന്നത് ഒട്ടും ഉറപ്പില്ലാത്ത മണ്ണിലാണെന്നതും ആഘാതം ഗുരുതരമാക്കിയേക്കാം. ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇവയാണ്: 1. 15,000 ടണ്ണിലേറെ ഭാരം ഒറ്റയടിക്ക് അമരുമ്പോഴുള്ള പ്രകമ്പനം മൂലം കെട്ടിടത്തിനു താഴെയുള്ള മണ്ണ് താഴുകയും അതേ സമ്മര്‍ദത്തില്‍ അടുത്തുള്ള പറമ്പുകളിലെ മണ്ണ് ഉയരുകയും ചെയ്യാം.
അടുത്തുള്ള ജലാശയത്തിലെ മണ്ണ് ഇങ്ങനെ ഉയരുകയാണെങ്കില്‍ വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്നതാകും. 2. അടുത്തുള്ള പറമ്പുകളിലെ മണ്ണാണ് ഉയരുന്നതെങ്കില്‍ അവിടെയുള്ള കെട്ടിടങ്ങള്‍ തകരുകയോ വിള്ളല്‍ ഉണ്ടാവുകയോ ചെയ്യാം. 3. പ്രകമ്പനത്തില്‍ തൊട്ടടുത്തുള്ള പാലത്തിനു ബലക്ഷയം സംഭവിക്കാം. 4. പ്രകമ്പനം മൂലം ഉയരുന്ന പൊടി പടലത്തില്‍ പരിസരമാകെ മുങ്ങിപ്പോകാം.
പ്രകമ്പനം തന്നെ രണ്ടു തരമാണ്. ബോംബ് സ്‌ഫോടനം മൂലമുള്ള പ്രകമ്പനവും (ബ്‌ളാസ്റ്റ് വൈബ്രേഷന്‍), തകര്‍ന്ന അവശിഷ്ടങ്ങള്‍ താഴേക്ക് അമരുമ്പോഴുള്ള പ്രകമ്പനവും (ടച്ച് ഡൗണ്‍ വൈബ്രേഷന്‍). ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിനു 10,000- 12,000 ടണ്‍ ഭാരമാണുള്ളത്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ ആകെ ഭാരം 76,350 ടണ്ണാണ്. ഓരോ കെട്ടിടത്തിനും ഒരു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. അവയിലൊരു ഫ്‌ളാറ്റിനു രണ്ടര ലക്ഷം ചതുരശ്രയടി വരെയുണ്ട്. 15,000- 20,000 ടണ്‍ ഭാരമാണ് ഓരോ സ്‌ഫോടനത്തിലും താഴേക്കു വരുന്നതെന്നര്‍ഥം.
Post Your Comments