തഞ്ചാവൂർ• തഞ്ചാവൂര്‍ ജില്ലയിലെ പിള്ളയാർപട്ടിയിൽ തമിഴ് കവിയും ചിന്തകനുമായ തിരുവള്ളുവറിന്റെ പ്രതിമയിൽ കാവി ഷാള്‍ അണിയിച്ചതിന് ഹിന്ദു മക്കള്‍ കച്ചി സ്ഥാപകൻ അർജുൻ സമ്പത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിമയിൽ ഒരു രുദ്രാക്ഷ മാലയും ഇയാള്‍ ചാര്‍ത്തിയിരുന്നു.
കവിയുടെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ അർജുൻ സമ്പത്ത് നേരത്തെ പോലീസിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ചില അക്രമികൾ ഇത് നശിപ്പിച്ചു.
തുടര്‍ന്ന് സമ്പത്ത് അനുയായികളുമായി പിള്ളയ്യാർപട്ടിയിലെത്തി പ്രതിമയ്ക്ക് മാല ചാര്‍ത്തി. ഒപ്പം പ്രതിമയില്‍ കാവി ഷാള്‍ പുതയ്ക്കുയും രുദ്രാക്ഷമാല ചാര്‍ത്തുകയും ചെയ്തു. ഇയാള്‍ പ്രതിമയുടെ നെറ്റിയില്‍ ഭസ്മം പുരട്ടി ആരതി ഉഴിഞ്ഞതായും പോലീസ് പറഞ്ഞു.
Post Your Comments