ന്യൂഡൽഹി ; നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിലെ കോൺഗ്രസ് ഭരണ സംവിധാനം ഒഴിവാക്കി കേന്ദ്ര സർക്കാർ . നിലവിലെ കോൺഗ്രസ് അംഗങ്ങളായ മല്ലികാർജ്ജുൻ ഖാർഗെ , ജയറാം രമേശ് , കരൺ സിംഗ് എന്നിവരെ ഒഴിവാക്കി മ്യൂസിയത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു .നെഹ്രുവിന്റെ വസതിയായിരുന്നു തീന്‍മൂര്‍ത്തി ഭവന്‍. 1930 ല്‍ ആണ് കോംപ്ലക്‌സ് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ചീഫിന് വേണ്ടി പണികഴിപ്പിച്ച ഇത് സ്വാതന്ത്ര്യത്തിന് ശേഷം പ്രഥമ പ്രധാനമന്ത്രിയുടെ വസതിയായിരുന്നു.
1964 ല്‍ അദ്ദേഹം മരിക്കുന്നത് വരെ. പിന്നീടാണ് ഇത് സ്‌മാരകമാക്കി മാറ്റിയത്.സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, സെന്റര്‍ ഫോര്‍ കണ്ടംപ്രറി സ്റ്റഡീസ്, നെഹ്രു പ്ലാനറ്റോറിയം എന്നിങ്ങിനെ വിവിധ സ്ഥാപനങ്ങള്‍ തീന്‍മൂര്‍ത്തി ഭവന്റെ ഭാഗമാണ് . വർഷങ്ങളായി ഇവയുടെ ഭരണം കൈയ്യാളിയിരുന്നത് കോൺഗ്രസ് അദ്ധ്യക്ഷന്മാരോ , നെഹ്രു കുടുംബം നിർദേശിക്കുന്നവരോ ആണ് .
ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതിന്റെ വിജയം, കാശ്മീരി ആപ്പിൾ ഗൾഫ് മാർക്കറ്റിലും എത്തി
എന്നാൽ സർക്കാർ ചിലവിൽ ദൈനം ദിന കാര്യങ്ങൾ നടക്കുന്ന സ്ഥാപനം ഇത്തരത്തിൽ ഒരു പാർട്ടിയുടെ നിയന്ത്രണത്തിലായത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിക്കുകയും , മ്യൂസിയത്തെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയുമായിരുന്നു കോൺഗ്രസ് . അതിനാണ് കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇനി മ്യൂസിയത്തിന്റെ അധ്യക്ഷൻ . പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഉപാദ്ധ്യക്ഷനാകും .
കേന്ദ്രമന്ത്രിമാരായ അമിത് ഷാ , നിർമ്മല സീതാരാമൻ, രമേശ് പൊഖ്രിയാൽ, പ്രകാശ് ജാവദേക്കർ, വി മുരളീധരൻ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഐസിസിആർ ചെയർമാൻ വിനയ് സഹസ്രബുധേ, പ്രസാർ ഭാരതി ചെയർമാൻ എ സൂര്യ പ്രകാശ്, പ്രധാന വകുപ്പുകളിലെ സെക്രട്ടറിമാർ , ടെലിവിഷൻ ജേർണലിസ്റ്റ് രജത് ശർമ്മ , പ്രശസ്ത പരസ്യ ദാതാവ് പ്രസൂൺ ജോഷി എന്നിവരും പുതിയ പാനലിലെ അംഗങ്ങളാണ് . ഇതു കൂടാതെ ജവഹർലാൽ നെഹ്രു ഫണ്ടുമായി ബന്ധപ്പെട്ട പാനലിൽ എൻഎംഎംഎൽ ഡയറക്ടർ രാഘവേന്ദ്ര സിംഗിനെയും ,രജത് ശർമ്മയേയും നിയോഗിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് .
Post Your Comments