വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കും മറ്റും കടക്കാതിരിക്കാന്‍ വൈദ്യുതിവേലികള്‍ സ്ഥാപിക്കുന്നത് സാധാരണമാണ്. പലപ്പോഴും അത്തരം വേലികളില്‍ തട്ടി മരണത്തിന് കീഴടങ്ങിയ മൃഗങ്ങളുടെ വാര്‍ത്തയും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനായ ഒരു കാട്ടാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ നടപ്പുവഴിയില്‍ തടസമായി നിന്ന വൈദ്യുതിവേലി ബുദ്ധിപരമായി തകര്‍ക്കുന്ന ആണയുടെ വീഡിയോയാണിത്.
ALSO READ: കുളത്തില്‍ വീണുമരിച്ച യജമാനനെയും കാത്ത് നായ; സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് ഒരു വീഡിയോ
Elephants will go where they want. Solar electric fencing maintained at 5kv was designed to deter them. It’s intelligence makes them cleaver to breach that barrier. Interesting. pic.twitter.com/vbgcGTZfij
— Susanta Nanda IFS (@susantananda3) November 4, 2019
ആനയുടെ ബുദ്ധിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. 5 കിലോവോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലി ബുദ്ധിപരമായിട്ടാണ് ആന തകര്‍ത്തത്. തുമ്പിക്കൈ വൈദ്യുത കമ്പികളില്‍ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകള്‍ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങവില്‍ വ്യക്തമാണ്. എന്നാല്‍ ഇതുമാത്രമല്ല ആനകളുടെ ബുദ്ധി. ചെറിയ ചുള്ളിക്കമ്പും വള്ളിയുമൊക്കെ ഉപയോഗിച്ച് വൈദ്യുതി പ്രവഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന മിടുക്കന്‍മാരും ആനകളുടെ കൂട്ടത്തിലുണ്ടെന്ന് മറ്റൊരു വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വ്യക്തമാക്കി.
In jaldapara, elephants actually test fences by throwing pieces of twigs on the wire. Fascinating! Thanks for the video.
— Shiladitya Banerjee (@livshiladitya) November 4, 2019
Post Your Comments