
റിയാദ് : കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി ദമ്മാം സീകോ ബിൽഡിങ്ങിന് സമീപം ഒരു കടയിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി, നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം – അൽഖോബാർ ഹൈവേയിൽ സ്റ്റേഡിയം സിഗ്നലിന് സമീപം തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
രാത്രിയിൽ ജോലികഴിഞ്ഞ് സഹോദരീ ഭർത്താവിനെ കാണാൻ പോകുന്നതിനായായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ സൗദി പൗരൻ ഓടിച്ച ജി.എം.സി വാഹനം അമിത വേഗതയിൽ വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നാലു വർഷമായി സൗദിയിലുള്ള നിഷാദ് നാലുമാസം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്. ഇബ്രാഹിം – റാഹില ദമ്പതികളുടെ മകനാണ് മരിച്ച നിഷാദ്. ഭാര്യ: ഷബ്ന.
Also read : യുഎഇയില്‍ ജോലിക്കിടെ ക്രെയിന്‍ തകര്‍ന്നു വീണു : പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
Post Your Comments