പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാർച്ച് ഇന്ന്. വാളയാര്‍ അട്ടപ്പളളത്ത് നിന്ന് 3 മണിക്കാണ് മാർച്ച് ആരംഭിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ മാർച്ച് നയിക്കും. വാളയാര്‍ ,പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നില്‍ സമാപിക്കും.ആദ്യദിനത്തിലെ സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്.
Post Your Comments