KeralaLatest NewsNews

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍; ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കൂടി നഷ്ടപരിഹാരം

കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ലാറ്റുകളിലെ താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരത്തിന് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടയുള്ളവര്‍ക്കാണ്് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ മരടിലെ 227 ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം ലഭിക്കും. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്.

ALSO READ: മരട് ഫ്‌ലാറ്റ് പ്രശ്‌നം; നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

24 പേര്‍ക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഈ മാസം രണ്ടിന് സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ ബ്ലസ്സി, അമല്‍ നീരദ്, ജോമോന്‍ ടി ജോണ്‍ അടക്കമുള്ള പ്രമുഖരും അന്ന് ശുപാര്‍ശ ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ALSO READ: മരട് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന വിധിയില്‍ ജസ്റ്റിസ് മിശ്ര ഇത്രയും കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ കാരണം

അതേസമയം ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ വേഗത്തിലാക്കി. ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ പാര്‍ക്കിംഗ് ഏരിയകള്‍ ഉള്‍പ്പെടെ പൊളിച്ച് നീക്കുന്ന പണികള്‍ ആരംഭിച്ചു.മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലമാണ് ഡിമോളിഷന്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. മറ്റ് പാര്‍പ്പിട സമുച്ഛയത്തിലെയും പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഉടന്‍ പൊളിച്ച് നീക്കും. ഇതിനിടെ മരട് ഫ്‌ലാറ്റ് കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നവംബര്‍ 19 വരെ നീട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button