Latest NewsNewsIndia

മരട് ഫ്‌ലാറ്റ് പ്രശ്‌നം; നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റ് കേസില്‍ ഉടമകള്‍ക്കെല്ലാം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നും ഇക്കാര്യത്തില്‍ പ്രത്യേകം ഉത്തരവിറക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഇത്. അതേ സമയം ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും ഉത്തരവ് ഉത്തരവ് തന്നെയാണെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതി പറഞ്ഞു.

ALSO READ: പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; ആര്‍ ചന്ദ്രചൂഡന്‍ നായര്‍ അനുസ്മരിക്കപ്പെടുമ്പോള്‍

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദ്ദേശം. രേഖകളില്‍ കുറഞ്ഞ നിരക്കുള്ളവര്‍ക്കുും 25 ലക്ഷം രൂപ നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. ഫ്‌ലാറ്റുടമകള്‍ക്ക് നല്‍കേണ്ട തുക നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണം. തല്‍ക്കാലം ഇതിനായി 20 കോടി രൂപ നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

ALSO READ: വനിതാ കമ്മീഷന്‍ സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

അതേസമയം, ഫ്ലാറ്റുടമകള്‍ക്ക് ഇതുവരെ 10 കോടി 87 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള സമിതിയാണ് ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. ഫ്‌ലാറ്റുടമകള്‍ നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. പല ഫ്‌ലാറ്റുടമകളുടെയും രേഖകളില്‍ കുറഞ്ഞ തുകമാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button