Latest NewsNewsIndia

ഡൽഹിയിൽ അഭിഭാഷകർ മർദ്ദിച്ച സംഭവം; പൊലീസുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു

പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ബിഹാർ പൊലിസ് അസോസിയേഷനുകൾ രംഗത്തുവന്നിരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകർ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഉരുത്തിരിഞ്ഞ സമരം അവസാനിച്ചു. പരുക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും. അക്രമം നടത്തിയ അഭിഭാഷകർക്കെതിരെ നടപടിയുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പൊലീസുകാരുടെ സസ്പെൻഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പൊലീസുകാർക്ക് നഷ്ടപരിഹാരം നൽകുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിൻവലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പൊലീസുകാർ സമരം നടത്തിയത്.

ALSO READ: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മറ്റ് ധരിച്ച് ജീവനക്കാര്‍; കാരണം ഇതാണ്

പൊലീസുകാർക്കെതിരായ അക്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പൊലീസുകാർക്കായി നീതി പൂർവമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്മീഷണർ സമരക്കാർക്ക് ഉറപ്പു നൽകി. സമരം നടത്തിയ പൊലീസുകാരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ബിഹാർ പൊലിസ് അസോസിയേഷനുകൾ രംഗത്തുവന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button