മുംബൈ : കോവിഡ് വാക്‌സിനേഷന് മുൻഗണന നൽകണമെന്ന് അപേക്ഷിച്ച് ജഡ്ജിമാരും അഭിഭാഷകരും സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങുന്ന ബെഞ്ചാണ് അപേക്ഷ തള്ളിയത്. മുൻഗണന അവകാശപ്പെട്ടു കൊണ്ട് വാക്‌സിൻ സ്വീകരിക്കാൻ ശ്രമിക്കുന്നത് സ്വാർത്ഥതയാണെന്നും കോടതി അറിയിച്ചു.
Read Also : അമേരിക്കയില്‍ നിന്നും ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാൻ ഒരുങ്ങി ഇന്ത്യ
മുംബൈയിലെ അഭിഭാഷകരാണ് വാക്‌സിനേഷന് മുൻഗണന നൽകണമെന്ന് കാണിച്ച് പൊതുതാത്പര്യ ഹർജി കോടതിയ്ക്ക് സമർപ്പിച്ചത്. ജഡ്ജിമാർ, അഭിഭാഷകർ, ജീവനക്കാർ എന്നിവരുൾപ്പെടെ നിയമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മുന്നണി പ്രവർത്തകരായി കണക്കാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മുൻഗണനയുടെ അടിസ്ഥാനത്തിൽ ഇവർക്ക് ഉടൻതന്നെ വാക്‌സിനേഷൻ നടത്തണമെന്നും പറയുന്നു. കൊറോണ കാലത്തും ഹൈക്കോടതി പ്രവർത്തിച്ചിരുന്നെന്നും എല്ലാവരും മഹാമാരി കണക്കിലെടുക്കാതെ ജോലി ചെയ്തിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments