ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാന സർക്കാർ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ചു, ഭരണത്തിനു വേഗം കുറയാൻ കാരണം ഉദ്യോഗസ്ഥ അഴിമതി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സർക്കാരാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നിലനിൽക്കുന്നതായും ഭരണത്തിനു വേഗം കുറയാൻ കാരണം ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സർക്കാരാണിത് എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ട്. ഉദ്യോഗസ്ഥ അഴിമതി മാറ്റമില്ലാതെ തുടരുന്നു. താഴെത്തട്ടു മുതൽ മുകളിൽ വരെ അഴിമതിയുണ്ട്. ഭരണ നിർവഹണത്തിനു വേഗം കുറയാൻ കാരണം ഉദ്യോഗസ്ഥ അഴിമതിയാണ്. ഇതു മൂലം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല,’ എംവി ഗോവിന്ദൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button