Latest NewsNewsIndia

മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കില്ല; കോടതി തീരുമാനം ഇങ്ങനെ

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീം കോടതിയുടെ അടുത്ത ആറ് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും

ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ആയിരിക്കും ഹർജി പരിഗണിക്കുക. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ്, സുബേര്‍ അഹമ്മദ് നസീര്‍ എന്നിവരുടേതാണ് ഹര്‍ജി. രാജ്യത്തെ മുസ്ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനോട് ഹര്‍ജിയിലെ ആവശ്യത്തെക്കുറിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കും എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകര്‍ കോടതി മുറിയില്‍ എത്തിയിരുന്നു എങ്കിലും കെ.കെ വേണുഗോപാല്‍ എത്തിയില്ല.

ALSO READ: ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്‍കി കൊണ്ട് ഉത്തരവ്

ശബരിമല യുവതി പ്രവേശന വിഷയത്തിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ഉള്ള ഭരണഘടന ബെഞ്ചിന്റെ നിലപാട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. നിയുക്ത ചീഫ് ജസ്റ്റിസിന്റെ ഇന്നത്തെ അഭിപ്രായപ്രകടനം ആ സൂചന കൂടുതല്‍ അടിവര ഇടുന്നതാണ്. ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീം കോടതിയുടെ അടുത്ത ആറ് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button