കൊച്ചി: ഗൂഡാലോചന കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്വപ്നയുടെ ഹർജിയിൽ വിധി പറയുക.
മുൻ മന്ത്രി കെ.ടി ജലീലിൻറെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹർജിയുമായി രംഗത്തെത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്ന് സ്വപ്ന ഹെെക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന് പുറമെ പി.സി ജോർജ്ജും കേസിൽ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.
Post Your Comments