ന്യൂ ഡൽഹി : അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സമരവുമായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ. ഡൽഹി പോലീസ് ആസ്ഥാനത്ത് പോലീസുകാർ പണിമുടക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് പോലീസ് ഉദ്യോഗസ്ഥർ.
Delhi: Police personnel hold protest outside Police Head Quarters (PHQ), against the clash that broke out between police & lawyers at Tis Hazari Court on 2nd November. pic.twitter.com/ObM3nFcVgF
— ANI (@ANI) November 5, 2019
ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാര്‍ പോലീസ് ആസ്ഥാനത്തു പ്രതിഷേധവുമായി സംഘടിച്ചത്. ആദ്യം നൂറോളം പോലീസുകാര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തു എങ്കിൽ പിന്നീട് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കാളികളായി.യൂണിഫോമിനൊപ്പം കറുത്ത റിബ്ബണുകളും ഇവര്‍ ധരിച്ചിട്ടുണ്ട്.
ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ നവംബര്‍ രണ്ട് ശനിയാഴ്ചയാണ് അഭിഭാഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസ് വാഹനം ഒരു അഭിഭാഷകന്റെ വാഹനത്തില്‍ തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് കാരണം. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനാൽ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിക്കുകയും പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിക്കുകയുമായിരുന്നു. കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ മര്‍ദിച്ചു. ക്യാമറകള്‍ നശിപ്പിക്കുകയും മൊബൈലുകള്‍ തട്ടിപ്പറിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു.
സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടുകയും, പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുത്ത് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാനും ഡല്‍ഹി പോലീസ്കമ്മീഷണറോട് നിർദേശിക്കുകയും ചെയ്തു.
Post Your Comments